ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സന്ദേശം

പ്രിയ ഉപഭോക്താവേ,

കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ബിസിനസ് 75 വർഷം പിന്നിട്ട വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ.
1940 ൽ, ശ്രീമാൻ കെ പി പോൾ തുടങ്ങിവെച്ചതാണ് കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ബിസിനസ്. ഇന്നത് രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയ ഒരു ബിസിനസ് സാമ്രാജ്യമായി മാറിക്കഴിഞ്ഞു.

മാരുതി സുസുക്കിയാൽ നിയമിക്കപ്പെട്ട രാജ്യത്തെ ആദ്യകാല വാഹന ഡീലർഷിപ്പുകളിൽ ഒന്നാണ് പോപ്പുലർ വെഹിക്കിൾസ് & സെർവിസ്സ് പ്രൈവറ്റ് ലിമിറ്റഡ്. മാരുതിക്കായി 7 ഡീലര്ഷിപ്പുകൾ, 3 നെക്സ ഔട്‍ലെറ്റുകൾ, 37 സർവീസ് സെന്ററുകൾ, 10 യൂസ്ഡ് കാർ ഔട്‍ലെറ്റുകൾ, 6 ഡ്രൈവിംഗ് സ്കൂളുകൾ എന്നിവയുള്ള രാജ്യത്തെ തന്നെ വലിയൊരു ശൃംഖലയാണ് ഇന്ന് പോപ്പുലർ വെഹിക്കിൾസ്.

നിങ്ങളെപോലുളള കസ്റ്റമേഴ്സ് തന്നെ ആണ് ഇങ്ങനെ ഒരു വിജയത്തിനു പിന്നിൽ. തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു. വരും വർഷങ്ങളിലും ഈ ബന്ധം നിലനിർത്തുവാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്തുവാനും, ഉയർത്തുവാനുമായുള്ള താങ്കളുടെ അഭിപ്രയങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു.

എന്നോട് സംവദിക്കുവാനായി, താഴെ കൊടുത്തിരിക്കുന്ന ഫോറം സമർപ്പിക്കൂ.

കൃതജ്ഞതയോടെ,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090