സി എസ് ആർ പോളിസി

മോഡൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പോളിസി
പ്രാബല്യത്തിലായ തീയതി – 01/ 02 /2014
താല്പര്യമെടുത്തത് – എം ഡി
ശുപാർശ ചെയ്തത് – സി എസ് ആർ  കമ്മിറ്റി
അംഗീകരിച്ചത് – കമ്പനിയുടെ ഡയറക്ടർ ബോർഡ് 2014 മെയ് 20 ന് ചേർന്ന യോഗം

ലക്ഷ്യം

പോപ്പുലർ വെഹിക്കിൾസ് & സെർവിസ്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ച കാലം മുതൽ സാമൂഹ്യനന്മക്കു വേണ്ടിയുള്ള നിരവധി പരിപാടികൾ നടത്തി വരുന്നു. എല്ലാ വർഷവും NGO യിലൂടെ ഇത് തുടരുന്നു.
താഴെ പറയുന്ന പ്രവർത്തനങ്ങളിലൂടെ ഇത് മുടക്കം ഇല്ലാതെ നടന്നു വരുന്നു.

ഉച്ച ഭക്ഷണ പദ്ദതി, അനാഥാലയങ്ങൾക്കായി ധന സമാഹരണം, ശിശുക്ഷേമ സംഘടനകൾ എന്നിവയ്ക്ക് ഭക്ഷ്യ ധാന്യം, പലചരക്കുകൾ, പയർ വർഗ്ഗങ്ങൾ എന്നിവയും കുട്ടികൾക്ക് പോഷകാഹാരവും നൽകുന്നു.

കോർപ്പറേറ്റ് ഉത്തരവാദിത്വ പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ.

പ്രായോഗികത

കമ്പനിയുടെ എല്ലാ ഡിവിഷനിലും ബ്രാഞ്ചുകളിലും മറ്റു സ്ഥാപനങ്ങളിലും ഈ പോളിസി കൃത്യമായി നടത്തി വരുന്നു .
കമ്പനീസ് ആക്ടിലെ 1 3 5  സെക്ഷൻ പ്രകാരം കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പോളിസി റൂൾസ് 2014.

കമ്പനിയുടെ വാർഷിക ടേൺഓവർ ആയിരം കോടി രൂപയും അറ്റാദായം അഞ്ചു കോടി രൂപയുമാണ്.൦

സി എസ് ആർ കമ്മിറ്റി

കമ്പനിയുടെ ഡയറക്ടർ ബോർഡ് 2014 മെയ് 20 ന് ചേർന്ന മീറ്റിങ്ങിൽ താഴെപ്പറയുന്നവരെ ഡിറക്ടര്മാരായി തിരഞ്ഞെടുത്തു .
മി .ജോൺ .കെ .പോൾ (മാനേജിങ് ഡയറക്ടർ )
മി .ഫ്രാൻസിസ് .കെ .പോൾ (മുഴുവൻ സമയ ഡയറക്ടർ )
മി .സായ്ജൻ .എം .എ (ഡയറക്ടർ )

പ്രസ്തുത\കമ്മിറ്റി  താഴെ പറയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

CSR ഷെഡ്യൂൾ VII ആക്ട് പ്രകാരം കോർപ്പറേറ്റ് റെസ്പോണ്സിബിലിറ്റി പോളിസി ബോർഡ് നിര്ദേശിച്ചത് നടപ്പാക്കുക.
സമയാസമയങ്ങളിൽ കമ്പനി നിർദേശിക്കുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കുക.
ക്ലോസ് (എ) പ്രകാരം നിർദേശിക്കപ്പെട്ട പണം ചെലവ് ചെയുക.
CSR പ്രകാരം  നടപ്പാക്കുന്ന പദ്ദതികൾ സുതാര്യമാക്കുക.

CSR പോളിസി
CSR ആക്ടനുസരിച്ച് കമ്മിറ്റി നിർദേശിക്കുന്ന പോളിസി പരിഗണിച്ച് കമ്പനിക്ക് വേണ്ടി നടപ്പാക്കുക.
സെക്ഷൻ 1 3 5 (എ ) ആക്ട് ഷെഡ്യൂൾ VII പ്രകാരം ഡിറക്ടർസ് അംഗീകരിച്ച പോളിസികൾ നിർദേശിക്കുക.

CSR ബജറ്റ്

ഓരോ സാമ്പത്തിക വർഷവും CSR കമ്മിറ്റി നൽകുന്ന പ്രോജെക്ടിനു വേണ്ട ചെലവ് തുക ബോർഡ് മെമ്പർമാർ അംഗീകരിച്ചവ പരിഷ്കരിച്ച ചിലവിനത്തിൽ പെടുത്തുകയും, ഇന്ത്യയുടെ ഭൗമാതിർത്തികളുടെ നിയന്ത്രണത്തിൽ ഉള്ള പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുക.

CSR ചെലവുകളുടെ അതിരുകൾ

CSR പ്രൊജെക്ടുകൾ ഇന്ത്യയുടെ ഭൗമാതിർത്തിക്കുളിൽ മാത്രമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

പ്രവർത്തനങ്ങൾ നടത്തേണ്ട മേഖലകൾ

കമ്പനിയുടെ റെജിസ്റ്റഡ്, അക്രെഡിറ്റഡ് ട്രസ്റ്റ് , സെക്ഷൻ 8 കമ്പനി, സൊസൈറ്റി / NGO, കൂട്ടുസ്ഥാപനങ്ങൾ  എന്നിവയിലൂടെ പ്രവർത്തനങ്ങൾ  നടത്തുക.

ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, ശുചീകരണം , ശുദ്ധജല വിതരണം.

 • ഉച്ച ഭക്ഷണ പദ്ദതി, അനാഥാലയങ്ങൾക്കായി ധന സമാഹരണം, ശിശുക്ഷേമ സംഘടനകൾ എന്നിവയിലൂടെ  ഭക്ഷ്യ ധാന്യം, പലചരക്കുകൾ, പയർ വർഗ്ഗങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുക. പോഷകാഹാര പദ്ദതികളിൽ പങ്കാളികളാകുക.
 • മദ്യപാനം, പുകവലി, മയക്കുമരുന്ന് സേവ, എന്നിവയ്ക്കു എതിരായ പ്രവർത്തന ക്യാമ്പുകൾ സംഘടിപ്പിക്കുക.
 • മാരക രോഗങ്ങൾ തടയാനുള്ള ക്യാമ്പുകൾ നടത്തുള്ള.
  സന്നദ്ധ സംഘടനകളുമായി ചേർന്ന് സ്കൂളുകളിലും മറ്റും ശുദ്ധജല വിതരണ പദ്ദതികൾ നടപ്പാക്കുക.
 • ഗ്രാമങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ ജല ശുദ്ധീകരണ പമ്പുകൾ സ്ഥാപിക്കുക. കിണറുകളും, ജലാശയങ്ങളും നിർമിക്കുക.
 • പാവപെട്ടവർക്കിടയിലെ രോഗ നിർമാർജനം.
 • മേല്പറഞ്ഞവയുമായി ബന്ധിപ്പിച്ച് ഇതര പ്രവർത്തനങ്ങൾ കുട്ടികൾ , മുതിർന്നവർ , സ്ത്രീകൾ , യുവാക്കൾ  എന്നിവരുടെ വ്യത്യസ്ത കഴിവുകളെ വളർത്തുവാൻ വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകൾ.
 • ഗവ. സ്കൂളുകളിലെ പാവപെട്ട വിദ്യാർത്ഥികൾ പഠനോപകാര കിറ്റ്, യൂണിഫോം എന്നിവയുടെ വിതരണം.
 • ഗവ. സ്കൂളുകളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ ദത്തെടുക്കൽ, പഠന സൗകര്യങ്ങൾ ലഭ്യമാക്കൽ  എന്നിവ.
 • കുട്ടികൾ , മുതിർന്നവർ , സ്ത്രീകൾ , യുവാക്കൾ  എന്നിവരുടെ പ്രവർത്തന മികവിനായുള്ള സാമ്പത്തിക സഹായ പദ്ധതി.
 • കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതി പ്രകാരം പിന്നാക്ക കുടുംബങ്ങളിലെ കുട്ടികൾക്കു സാമ്പത്തിക പിന്തുണ.
 • സ്കൂൾ, കോളേജുകളിൽ പടിക്കുന്നമികവ് പുലർത്തുന്ന വിദ്യാര്ഥികൾക്ക് ക്യാഷ് അവാർഡുകൾ.
 • മേല്പറഞ്ഞ വിഭാഗങ്ങളിൽ ഉള്ളവർക്കായി ചെയ്യാവുന്ന ഇതര പദ്ധതികൾ.

സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിൽ ഉള്ള സ്ത്രീകൾ, മുതിർന്നവർ, കുടുംബിനികൾ, ഹോസ്റ്റൽ നിവാസികൾ, നിരാലംബർ എന്നീത്തരങ്ങളിൽ ഉള്ള സ്ത്രീകൾക്കായി സഹായ പദ്ധതികൾ, വൃദ്ധസദനങ്ങൾ, ഡേ കെയർ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള സഹായ പദ്ധതികൾ.

 • ബാലികാ വിവേചനം, കൗമാരക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ സൗകര്യങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ.
 • സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നടപടികൾ.
 • വൃദ്ധജന സദനങ്ങൾ, അനാഥകളുടെ സംരക്ഷണം സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ .

പുഷ്പ-ഫല സംഭരണം, പ്രകൃതി സംതുലനം, മൃഗ സംരക്ഷണം, കാർഷിക വിഭവങ്ങൾ, മണ്ണ്, വെള്ളം, വായു എന്നിവയുടെ സംരക്ഷണം, ശുദ്ധീകരണം എന്നിവയ്ക്കുള്ള പദ്ധതികൾ.
എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള സഹായ പദ്ധതികൾ.

 • ഭൂമിയുടെ ഹരിതരക്ഷക്കായി പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയുമായി യോജിച്ചു പ്രവർത്തിക്കുക.
 • മാലിന്യ രഹിതമായ ക്യാരി ബാഗുകളുടെ നിർമാണത്തിന് പ്രോത്സാഹനം നൽകുക.
 • ജൈവ കൃഷികളെ പ്രോത്സാഹിപ്പിക്കുക.
 • ഈ മേഖലയിൽ ചെയ്യാവുന്ന മറ്റു കാര്യങ്ങൾ.

പാരമ്പര്യ മൂല്യങ്ങളെ നിലനിർത്തുന്ന നിർമ്മിതികൾ, ചരിത്ര പ്രധാനമായ വസ്തുക്കൾ, കലകൾ എന്നിവയുടെ സംരക്ഷണം.

 • പ്രാദേശിക മ്യൂസീയങ്ങൾ, പാരമ്പര്യ സ്ഥാപനങ്ങൾ എന്നിവക്ക് സാമ്പത്തിക സഹായം.
 • ഗ്രാമീണ-പൊതു വായനശാലകളുടെയും ഗ്രന്ഥ ശാലകളുടെയും പുനർ നിർമ്മാണം.
 • ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ.

വിമുക്ത ഭടന്മാർ , അവരുടെ വിധവകൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ.

ഗ്രാമീണ കായിക വിനോദങ്ങൾ, ഒളിമ്പിക് കായിക മേഖല, സമാനമായ മറ്റു കായിക വിനോദങ്ങൾ എന്നിവയുടെ പ്രവർത്തനവും, പ്രോത്സാഹനവും, പരിശീലനവും.

 • ഗ്രാമീണ സ്പോർട്സിനും ആഗോള കായിക പരിശീലത്തിനും ആവിശ്യമായ സഹായം
 • സ്പോർട്സുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ

കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ദേശീയ ദുരിതാശ്വാസ ഫണ്ടിലേക്കും, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ ക്ഷേമ പദ്ദതികൾക്കും ആവശ്യമായ വിഹിതങ്ങൾ യഥാവിധി നൽകുക.

 • ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സാങ്കേതിക വികസന പദ്ദതികൾക്കും സ്ഥാപനങ്ങൾക്കും സഹകരണവും പങ്കാളിത്തവും നൽകുക.

 • നാഷണൽ എക്സെലൻസിക്കായുള്ള R&D സെന്ററുകൾക്കു സാമ്പത്തിക സഹകരണം നൽകുക. കേന്ദ്ര അംഗീകാരമുള്ള മറ്റ് അക്കാഡമിക്ക് സ്ഥാപനങ്ങൾക്ക് സഹായം നൽകുക .
 • ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ.

ഗ്രാമവികസന പദ്ധതികൾ

 • പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായ പിന്തുണ നൽകുക.

CSR നിബന്ധനകൾക്ക് വിധേയമല്ലാത്ത പ്രവർത്തനങ്ങൾ

 • CSR സബ് ക്ലോസ് 8.1 – 1 0 ഒഴികെയുള്ള പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്ന പണത്തിനു അംഗീകാരം ലഭിക്കുന്നതല്ല.
 • കമ്പനി ജോലിക്കാർക്കും അവരുടെ കുടുംബത്തിനും മാത്രമേ മേല്പറഞ്ഞ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ.
 • രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾക്ക് CSR അംഗീകാരമില്ല.

CSR ചെലവ് ഓഡിറ്റ്

 • കമ്പനിയുടെ ഇന്റേണൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ CSR പാദ വർഷ ഓഡിറ്റ് ഉണ്ടാകും. ഇത് CSR പ്രൊജെക്ടുകൾക്കും ഡയറക്ടർ ബോർഡ് അംഗീകരിച്ച മറ്റു പ്രവർത്തനങ്ങൾക്കും ബാധകമാണ്. പാദ വർഷ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കമ്പനി ഡിറക്ടർമാർ നൽകുന്ന അർദ്ധ വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ച് വാർഷിക റിപ്പോർട്ട് പ്രേത്യക ഫോർമാറ്റിൽ തയ്യാറാക്കും. CSR പോളിസി ഡയറക്ടർ ബോർഡ് അംഗീകരിച്ചത് കമ്പനി വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും.
 • 20th May 2014 ൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്.

ഭേദഗതിയോ മാറ്റങ്ങളോ നടത്തുന്നതിന്റെ കാലാവധി.

 • CSR പോളിസിയുടെ അംഗീകാരം ഏപ്രിൽ 1, 2 0 1 4 മുതൽ അടുത്ത ബോർഡ് യോഗത്തിന്റെ പരിഗണനയിൽ ആയിരിക്കും.
വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090