ഞങ്ങളെക്കുറിച്ച്

kuttukaran-logo

about
ഞങ്ങളെക്കുറിച്ച് ചില വസ്തുതകൾ

കാറുകളുമായുള്ള ഞങ്ങളുടെ 70 വർഷത്തെ പൂർവ്വകാലബന്ധം  ആരംഭിക്കുന്നത് ഓട്ടോമൊബൈൽ സ്പേർ പാർട്സ് വ്യാപാരത്തിലൂടെ ആണ്. ഇന്നത് രാജ്യമൊട്ടാകെ ഇരുന്നൂറില്പരം യൂണിറ്റുകളായി വ്യാപിച്ചിരിക്കുന്ന പ്രസ്ഥാനമാണ്.
കേരളത്തിൽ മാരുതി ഡീലർഷിപ് തുടങ്ങുന്നത് 1984 ൽ  ആണ്. അന്ന് മുതൽ ഞങ്ങളുടെ വളർച്ചയുടെ ജീവനാഡി നിങ്ങളെപോലുളള കസ്റ്റമേഴ്സ്  തന്നെ ആണ്.
ജാഗ്വാർ, റേഞ്ച് റോവർ, സ്കോഡ തുടങ്ങിയ അന്താരാഷ്ട്ര ആഡംബര വാഹനനിർമ്മാതാക്കളുടെ ശ്രേണി നിങ്ങളുടെ പടിവാതിലിൽ എത്തിക്കാനായി പോപ്പുലറിനു  സാധിക്കുന്നു.
ഞങ്ങളുടെ വാക്കുകളേക്കാൾ, “ഓവറാൾ എസ്‌സില്ലെന്സ് അവാർഡ് ” നേടിയ കാര്യം, നിരവധി  വർഷങ്ങളായുള്ള ഞങ്ങളുടെ മഹാവിജയത്തിനെ സാക്ഷ്യപ്പെടുത്തുന്നു.
ഞങ്ങൾ നിങ്ങൾക്ക് കേവലം ഒരു കാർ വിൽക്കുകയല്ല, ഒരു സമ്പൂർണ്ണ കാർ കെയർ പാക്കേജ് വാഗ്ദാനം ചെയ്യുകയാണ്. വിദഗ്ദ്ധപരിശീലനം നേടിയ ഞങ്ങളുടെ ‘സർവീസ്’ മറ്റാരിലും മികച്ചതാണ്. ഇന്ത്യൻ റോഡുകൾക് അനുയോജ്യമായ ഷെഡ്യൂൾഡ് മെയ്ന്റനെൻസ്, എക്‌സ്ഹോസ്റ്റ് റിപ്പയർ, വീൽ വിന്യാസം, പുത്തൻ ടയറുകൾ, ഓയിൽ ചേഞ്ചിങ് എന്നീ സേവനങ്ങൾ മികച്ച രീതിയിൽ ഞങ്ങൾ നടപ്പാക്കുന്നു.
പോപ്പുലർ മാരുതിയിൽ നിങ്ങളുടെ കാറുകൾ സുരക്ഷിതമായ കൈകളിലാണ്.

മത്സരത്തിന്റെ പാതയിൽ മുന്നേറു പോപ്പുലർ മാരുതിക്കൊപ്പം.

സ്ഥാപകക്കുറിപ്പ് :-

ഞാൻ ബിസിനസ്സ് തുടങ്ങിയത് രണ്ടാം ലോക മഹാ യുദ്ധകാലത്താണ്. യുദ്ധാനന്തരം മിലിട്ടറി ട്രക്കുകൾക് നവീകരിച്ച ടയറുകൾ നൽകികൊണ്ടായിരുന്നു തുടക്കം. ഇത് പിന്നീട് വിദേശ മെക്കാനിക്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്പെയർ പാർട്സ് വ്യാപാരത്തിലേക്ക് കടന്നു. അങ്ങനെ ശരിയായ ദിശയിൽ ശരിയായ സമയത് ബിസിനെസ്സ് വ്യാപിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ പുതിയ ബ്രാൻഡുകൾ എത്തിക്കാൻ സാധിച്ചു. എനിക്ക് പറയാനുള്ളത് , ” ബിസിനെസ്സ് എന്നത് കാർഡ് ഇറക്കിയുള്ള ഒരു കളിക്കു സമാനമാണ്. സാഹസങ്ങൾ വേണ്ടി വരും, എന്നാൽ സാധ്യതകളെ കുറിച്ചുള്ള കണക്കുക്കൂട്ടലും വേണം.”
കെ .പി . പോൾ
സ്ഥാപകൻ , കുറ്റൂക്കാരൻ

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090