സ്ഥാപകനെക്കുറിച്ച്

K.P.Paul1939 ൽ  മി. കെ. പി . പോൾ, പോപ്പുലർ വാഷിംഗ് ഹോം ബിനിനെസ്സുമായി വ്യാപാരരംഗത്തു കാലുകുത്തി. ആറുമാസം കൊണ്ട് വൻവിജയം കൊയ്തു. തുടർ വര്ഷങ്ങളിലെ ബിസിനെസ്സ് ജീവിതത്തിന്റെ നട്ടെല്ലായിരുന്നു അത് . പിൽക്കാലത്തു ബിസിനെസ്സ് രാജാവായി തീർന്ന അദ്ദേഹം, ജീവനക്കാരുടെ ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു. കുറ്റമറ്റ ഒരു കസ്റ്റമർ കെയർ സംവിധാനം പടുത്തെടുക്കുവാൻ അദ്ദേഹം ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.

മി. കെ. പി . പോൾ ഒരു ദീർഘദർശിയായിരുന്നു. 1941 ൽ  അദ്ദേഹം ടയർ – ട്യൂബ്  വൾക്കനൈസിങ്, ബാറ്ററി റീച്ചാർജിങ് മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. രണ്ടാം ലോക മഹായുദ്ധം അടുത്തെത്തിയപ്പോൾ അദ്ദേഹം സ്പെയർ പാർട്സ് വ്യാപാരത്തിൽ എത്തി.

1944 ൽ മിലിറ്ററി ട്രക്കുകൾക്  സ്പെയർ പാർട്സ് നൽകാനായി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോർ ആരംഭിച്ചു. ബിസിനെസ്സ് സാമ്രാജ്യത്തിൽ പ്രശസ്തനായി. പ്രധാനപ്പെട്ടതും പുതിയതുമായ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്യുകയും ബംഗളുരു, ചെന്നൈ, മുംബൈ, കൊൽക്കത്ത, എന്നീ വൻ നഗരങ്ങളിൽ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അദ്ദേഹം ഇന്ത്യൻ ജനതയുടെ ഉറ്റ ബന്ധുവുമായി. നൂറുകണക്കിനു ജീവനക്കാരുടെ അധ്വാനശേഷിക്കും വളർച്ചക്കും കാരണക്കാരനുമായി. വിനയവും സമർപ്പണവും അധ്വാനവും അദ്ദേഹത്തിന്റെ മുഖമുദ്രകളാണ്.

തൻ്റെ കീഴ്ജീവനക്കാരെയും ഉപഭോക്താക്കളേയും ഒരുപോലെ പ്രയത്നശാലികളാക്കി, ‘കുറ്റൂക്കാരൻ ഗ്രൂപ്പ് ‘ ലോകത്തിൻറെ അംഗീകാരം നേടിയ കോർപ്പറേറ്റായി മാറിയത് അദ്ദേഹം പങ്കുവെച്ച മൂല്യങ്ങളാണ്. മഹത്തായ ആദർശങ്ങളോടുള്ള പ്രതിബദ്ധത ഇന്നും അദ്ദേഹത്തിന്റെ വിജയവും ആത്മാവുമായി നിലകൊള്ളുന്നു.

‘അതികായൻ’ ജീവചരിത്രം വാങ്ങുവാൻ

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090