മനം മയക്കും ഡിസയർ

Post 4 of 4

maruti suzuki new dzire 2017
ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാർ. പ്രതിമാസം 15000 മുതൽ 18000 വരെ പുതിയ ഡിസയർ നിരത്തിലിറങ്ങുന്നു. 2008 മുതൽ ആകെ 15 ലക്ഷത്തോളം കാറുകൾ വിറ്റു കഴിഞ്ഞിരിക്കുന്നു. ഡിസയറിന്റെ മികവ് വിളിച്ചോതാൻ ഈ വിവരങ്ങൾ ധാരാളം.

തുടക്കത്തിൽ സ്വിഫ്റ്റിന്റെ രൂപാന്തരമായ വന്ന സെഡാൻ പിന്നീട് വീണ്ടും ഒരു പരിവർത്തനം പൂണ്ടു 4 മീറ്ററിൽ താഴെ മാത്രം നീളമുള്ള ഒതുക്കം കൈവരിച്ചതോടെയാണ് ഡിസയർ ജനഹൃദയങ്ങളിൽ കുടിയേറിയത് .

2017 ൽ ന്യൂജൻ രൂപത്തിൽ ന്യൂ ഡിസയർ എത്തുമ്പോൾ പ്ലാറ്റഫോം ഉൾപ്പടെ കാതലായ മാറ്റങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലൈറ്റ് വെയിറ്റ് പ്ലാറ്റ്ഫോം, കുറഞ്ഞ ഭാരം,ഉയരത്തിൽ നേരിയ കുറവ്, വർദ്ധിച്ച വീതി, വീൽബേസ്, ബൂട്ടസ്പേസ്, മൈലയ്ജ്, പുതുമയാർന്ന മുൻവശം, വ്യത്യസ്ത ഡീസൈനിലുള്ള അലോയ് വീൽ – ഇവയെല്ലാം ഒത്തുചേർന്നപ്പോൾ 2017ലെ ന്യൂ ഡിസയർ ഏവരുടെയും മനം മയക്കും കാറായി മാറി. 2017 ഡിസയറിന്റെ എല്ലാ വേരിയന്റുകളിലും 2 എയർബാഗ്, എബിഎസ്, ഇബിഡി എന്നീ സവിശേഷതകൾ, സുരക്ഷക്ക് മാരുതി നൽകുന്ന മുൻതൂക്കം അടിവരയിടുന്നു.
ന്യൂ ഡിസയറിന്റെ ഉൾവശമാണ് യഥാർത്ഥത്തിൽ മാരുതിയുടെ ന്യൂജൻ ട്രെൻഡ് പ്രകടമാക്കുന്നത്. സ്പോർട്ടി ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ, ഇതിൽ ലെതർ കവറിങ്ങും, വുഡ് ഫിനിഷും, ടിൽറ്റബിൾ സ്റ്റീയറിങ്, ഉയരം കൂട്ടാവുന്ന ഡ്രൈവർ സീറ്റ്, ഒതുക്കത്തിൽ വുഡ് ടച്ചുള്ള ഡാഷ്, കൂടിയ ലെഗ്റൂം, ലേറ്റസ്റ്റ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം – എല്ലാം ക്രിയാത്മകമായി സംയോജിപ്പിച്ചിരിക്കുന്നു.

അനായാസ ഡ്രൈവബിലിറ്റി എന്ന് ഓടിച്ചവരുടെ സാക്ഷ്യം. പെട്രോളിന് 22 കിമീ. യും, ഡീസലിന് 28.4 കിമീ. യും മൈലേജ്. സ്റ്റൈലിങ്ങും, പെർഫോർമെൻസും – രണ്ടും ഒരുപോലെ മികവുറ്റതാക്കി 2017 ന്യൂ ഡിസയർ ഡ്രൈവിങ്ങിന്റെ പുതുയുഗം പ്രഖ്യാപിച്ചിരിക്കുന്നു.

അംഗീകൃത മാരുതി ഡീലർ എന്ന നിലയിൽ 35 വർഷത്തെ സേവന പാരമ്പര്യമുള്ള പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിൽ നിന്നും ന്യൂ ഡിസയറിന്റെ ടെസ്റ്റ് നടത്താവുന്നതാണ്. കൂടാതെ, വളരെ വേഗത്തിലും, കാര്യക്ഷമതയോടെയുമുള്ള മികച്ച സേവനവും പോപ്പുലറിന്റെ മുഖമുദ്രയാണ്.

വെർച്യുൽ റിയാലിറ്റി അനുഭവത്തിനായി
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
Menu
93-876-22222
ടോൾ ഫ്രീ1-800 123-8090